തിരുവനന്തപുരം : വിഴിഞ്ഞത്ത് ബോട്ട് അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കോസ്റ്റ് ഗാര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതോടെ വിഴിഞ്ഞം ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച രാത്രിയാണ് വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് ശേഷം നടത്തിയ തെരച്ചിലില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മത്സ്യബന്ധനത്തിന് ശേഷം കരയിലേയ്ക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്.