മനാമ : ഉമ്മൻ ചാണ്ടിയുടെ സ്വപ്നപദ്ധതി ആയിരുന്നു വിഴിഞ്ഞം എന്നും അത് യാഥാർഥ്യം ആക്കുവാൻ വേണ്ടി സി പി എം നേതാക്കളിൽ നിന്നും എൽ ഡി എഫിൽ നിന്നും നിരവധി വേട്ടയാടലുകൾക്ക് ഇരയായ വ്യക്തി ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അഭിപ്രായപെട്ടു. നാടിന്റെ വികസനം മാത്രമായിരുന്നു ഉമ്മൻ ചാണ്ടിയുടെ സ്വപ്നം. അത് യാഥാർഥ്യം ആക്കുവാൻ ഏത് ആറ്റം വരെ പോകുന്നതിനും ആരുടെ ഒക്കെ വിമർശനം വന്നാലും അതിനെ നേരിടുവാനും അദ്ദേഹം തയാറായിരുന്നു. ഇന്ന് കേരളത്തിൽ കാണുന്ന ഒട്ട് മിക്കവാറും വികസനങ്ങളും അദ്ദേഹത്തിന്റെ കാലത്ത് ആണ് ആരംഭിച്ചത്. കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, നിരവധി പാലങ്ങളും റോഡുകളും അടക്കം ഉമ്മൻചാണ്ടി സർക്കാരിന്റെ സംഭവനയാണ്. അതിവേഗം, ബഹുദൂരം എന്ന മുദ്രാവാക്യം ആയിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത് എന്നും ഒഐസിസി ദേശീയ കമ്മിറ്റി അഭിപ്രായപെട്ടു. ലോകോത്തര നിലവാരമുള്ള പദ്ധതികൾ നമ്മുടെ നാട്ടിലും വരണം, അതിന് ആക്ഷേപം കേട്ടാലും അടുത്ത തലമുറക്ക് അത് നേട്ടമാകും എന്നും ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. അദ്ദേഹത്തിന്റെ ഗവണ്മെന്റിന് തുടർ ഭരണം ലഭിച്ചിരുന്നു എങ്കിൽ കേരളത്തിലെ വികസന മുരടിപ്പ് മാറി പുതിയ കേരളം എന്ന സ്വപ്നം പൂവണിയുമായിരുന്നു എന്നും ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപെട്ടു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.