തിരുവനന്തപുരം : വിഴിഞ്ഞത്തേത് നിലനില്‍പ്പിനുള്ള സമരമെന്ന് ലത്തീന്‍ അതിരൂപത സർക്കുലർ. സര്‍ക്കാര്‍ വിഴിഞ്ഞത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല. കടൽത്തീരത്ത് ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം ഭരണഘടനാപരമാണ്. സമരവുമായി മുന്നോട്ട് പോകണമെന്നും വിഭജിക്കാനും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ വീഴരുതെന്നും സർക്കുലറിൽ പറയുന്നു.
പദ്ധതിക്കെതിരെ നിയമ പരിരക്ഷ തേടുമെന്നും സർക്കുലറിൽ അതിരൂപത വ്യക്തമാക്കി. അതേസമയം സമരസമിതി നേതാക്കളുമായി മന്ത്രിമാരായ ആന്റണി രാജുവും വി.അബ്ദുറഹിമാനും ഇന്ന് ചർച്ച നടത്തും. തുറമുഖ ഉപരോധ സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക് കടന്നു.