Friday, March 28, 2025 12:51 pm

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് ; കേന്ദ്രത്തിന്റെ നിബന്ധനകൾക്കു വഴങ്ങി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖനിർമാണത്തിന് കേന്ദ്രം നൽകുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) വാങ്ങുന്നതിൽ കേന്ദ്രത്തിന്റെ നിബന്ധനകൾക്കു വഴങ്ങി കേരളം. തുറമുഖനിർമാണത്തിന് വിജിഎഫായി കേന്ദ്രം നൽകുന്ന 817.80 കോടിക്കു പകരമായി സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തിരികെനൽകണമെന്നാണ് വ്യവസ്ഥ. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിബന്ധനകൾക്കനുസരിച്ച് കേന്ദ്ര ഫണ്ട് സ്വീകരിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാവുന്ന പിപിപി മാതൃകയിലുള്ള പദ്ധതികൾക്ക് നിർമാണഘട്ടത്തിൽ ഫണ്ടിന് കുറവുവരുന്നത് പരിഹരിക്കാൻ കേന്ദ്രം നൽകുന്ന സഹായധനമാണ് വിജിഎഫ്.

തുറമുഖനിർമാണത്തിന്റെ ആകെ പദ്ധതിത്തുകയായി 4089 കോടിയാണ് 2015-ൽ കണക്കാക്കിയിരുന്നത്. ഇതിന്റെ 20 ശതമാനമാണ് കേന്ദ്രം നൽകുന്ന 817.80 കോടി. അക്കാരണത്തിൽ തുറമുഖത്തുനിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം അർഹതപ്പെട്ടതാണെന്നാണ് കേന്ദ്രവാദം. വിജിഎഫിൽ നേരത്തേ കേന്ദ്രത്തിനെതിരേ കടുത്ത രാഷ്ട്രീയ ആരോപണമുയർത്തി കേരളം രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിർമലാ സീതാരാമന് കത്തയക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 3 പേ‌ർ അറസ്റ്റിൽ

0
ഹൈദരാബാദ് : ഹൈദരാബാദിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 3...

കോന്നി മഠത്തിൽകാവ് ഭഗവതീക്ഷേത്രത്തിലെ പൂരം ഉത്സവം എട്ട്, ഒമ്പത്, പത്ത് തീയതികളിൽ നടക്കും

0
കോന്നി : കോന്നി മഠത്തിൽകാവ് ഭഗവതീക്ഷേത്രത്തിലെ പൂരം ഉത്സവം...

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
റിയാദ്: സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം തുടരും....

വെച്ചൂച്ചിറയെ ലഹരിമുക്തഗ്രാമം ആക്കാൻ ഒരുവർഷത്തെ പ്രവർത്തന രൂപരേഖ തയ്യാറാക്കി

0
വെച്ചൂച്ചിറ : വെച്ചൂച്ചിറയെ ലഹരിമുക്തഗ്രാമം ആക്കാൻ ഒരുവർഷത്തെ പ്രവർത്തന രൂപരേഖ...