Thursday, April 17, 2025 5:00 am

അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എയും ഹോമി​യോ ഗുളികകളും ; പൊങ്കാലയുമായി അലോപ്പതി ഡോക്​ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ്​ പോസിറ്റീവായ വിവരം പങ്കുവെച്ച വി.കെ പ്രശാന്ത്​ എം.എല്‍.എയുടെ ഫേസ്​ബുക്ക് പോസ്റ്റിനെ ചൊല്ലി സൈബര്‍ കലഹം. ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ചുകൊണ്ടുള്ള എം.എല്‍.എയുടെ പോസ്റ്റിന് പൊങ്കാലയുമായി അലോപ്പതി ഡോക്​ടര്‍മാര്‍ രംഗത്തെത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വി. കെ പ്രശാന്ത്​ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​ ഇങ്ങനെ
പ്രിയമുള്ളവരെ ഇന്നലെ നടത്തിയ ആര്‍.ടി.പി.സി.ആറില്‍ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ ശ്രദ്ധിക്കുക.കോവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതു സമൂഹത്തില്‍ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്സിന്‍ രണ്ടാം ഡോസ് എടുത്തത്. അതുവരെ പിടിച്ച്‌ നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ  ധാരണ.

എന്നാല്‍ പോസ്​റ്റിന്​ താഴെ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായ ഡോക്​ടര്‍മാര്‍ എത്തി. വിവിധ ഡോക്​ടര്‍മാരുടെ കമന്‍റുകള്‍ ഇങ്ങനെ

ഷിംന അസീസ്​: “ഹോമിയോ മരുന്ന്‌ കൊണ്ട്‌ പ്രതിരോധം കിട്ടി” എന്നൊക്കെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിലുള്ള ഒരാള്‍ പറയുന്നത്‌ വലിയ കഷ്‌ടമാണ്‌. തീര്‍ത്തും അശാസ്ത്രീയമായ, മറ്റെവിടെയും വിതരണത്തിനില്ലാത്ത ‘എന്തിനും ഏതിനും മാമച്ചന്‍’ ലൈനില്‍ നാട്ടില്‍ എന്തസുഖം വന്നാലും ഹോമിയോ പ്രതിരോധം എന്ന്‌ പറഞ്ഞിറങ്ങുന്ന പഞ്ചാരമിഠായി അഥവാ ഹോമിയോ മരുന്നിന്‌ ക്രെഡിറ്റ് കൊടുക്കുമ്പോള്‍ അതിന്‌ വല്ല അടിസ്‌ഥാനവുമുണ്ടോ എന്ന്‌ കൂടി ആലോചിക്കുമല്ലോ… പ്രത്യേകിച്ച്‌ നിങ്ങളെപ്പോലൊരാള്‍…രോഗം വേഗം ഭേദമാകട്ടെ.

ജിനേഷ്​ പി.എസ്​: എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെ എന്ന് ആശംസിക്കുന്നു. ഹോമിയോ കോവിഡിനെ പ്രതിരോധിക്കും എന്നത് അശാസ്ത്രീയമാണ്. ഇതുവരെ തെളിയിക്കപ്പെടാത്ത അവകാശവാദം മാത്രമാണ്. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കാലത്ത്, അതായത് ഇന്ത്യയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത കാലത്ത് ഈ വൈറസിനെ കുറിച്ച്‌ കൂടുതലായി ഒന്നും അറിയാത്ത കാലത്ത് ഈ അവകാശവാദമുന്നയിച്ചതാണ് ആയുഷ് വകുപ്പ്. എന്നിട്ടും ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

കോവിഡിന് എതിരെ ഇതുവരെ ലഭ്യമായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം വാക്സിന്‍ തന്നെയാണ്. പിന്നെയുള്ളത് മാസ്കും ശാരീരിക അകലവും ഹാന്‍ഡ് സാനിറ്റൈസറും.ഒരു വ്യക്തിയുടെ ധാരണ എങ്ങനെ വേണമെങ്കിലും ആവാം. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാന്‍ സാധിക്കുന്ന താങ്കളെ പോലെ ഒരാള്‍ ഇങ്ങനെ പറയുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് പറയാതെ വയ്യ. താങ്കള്‍ക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. തികഞ്ഞ അശാസ്ത്രീയമായ നിലപാടാണിത്.

ഉണ്ണികൃഷ്​ണന്‍ ഭാസ്​കരന്‍ നായര്‍: പ്രിയപ്പെട്ട എം.എല്‍.എ എത്രയും വേഗം സുഖം പ്രാപിക്കട്ടെ…. ഹോമിയോ ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലാത്ത ഒരു ചികിത്സാരീതിയാണ്. താങ്കളെ പോലെ ഉത്തരവാദിത്തവും വിദ്യാഭ്യാസവും ഉള്ളവര്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രോത്സാഹിപ്പിക്കുന്നത് കഷ്ടമാണ്…… എന്തായാലും ചികിത്സ വേണ്ടിവന്നാല്‍ മോഡേണ്‍ മെഡിസിന്‍ ആശുപത്രിയെ മാത്രം സമീപിക്കുക.

എം.എല്‍.​എയെ അനുകൂലിച്ചും പ്രതിരോധ മരുന്നിന്റെ ഗുണങ്ങള്‍ വിവരിച്ചും ഹോമിയോ ഡോക്​ടര്‍മാരും കമന്‍റുകള്‍ പങ്കുവെച്ചിട്ടുണ്ട്​. ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരില്‍ കോവിഡ്​ ബാധ കു​റവാണെന്ന്​ പഠനത്തില്‍ വ്യക്തമായതായി മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നേരത്തേ പറഞ്ഞിരുന്നു. ഇത്തരത്തില്‍ രോഗം വന്നവരില്‍ പെ​ട്ടെന്ന്​ രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ കാണാതായി

0
ഉത്തരകാശി : റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ...

വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം : കരുനാഗപ്പള്ളിയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ്...

നടി വിൻസി അലോഷ്യസിന്റെ വെളിപെടുത്തലിൽ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മ

0
കൊച്ചി : ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം...

കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്ന് രാഹുൽഗാന്ധി

0
ഗാന്ധിനഗർ : കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു...