ഉഴവൂര്‍ : ഡോ കെ ആര്‍ നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ വികസന പദ്ധതികള്‍ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് സഹകരണ -രജീസട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഉഴവൂരീല്‍ കോട്ടയം ജില്ലാ പഞ്ചായത്ത്, ഉഴവുര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി ഡയാലിസിസ് യൂണിറ്റ് ഉള്‍പ്പെടെയുള്ളവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്ഘാടന സമ്മേളനത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അധ്യക്ഷത വഹിച്ചു. ആധുനിക ലാബോറട്ടിറി ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം. പി യും, എക്സ്റേ യൂണിറ്റ് ഉദ്ഘാടനം അഡ്വ മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം മാത്യു, പി.എസ് പുഷ്പമണി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, ഡോ എന്‍ പ്രിയ, ഉഴവുര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ഗ്രാമപഞ്ചായത്ത പ്രസിഡന്റമാരായ സണ്ണി പുതിയിടം, ബെല്‍ജിഇമ്മാനുവല്‍,ജോയി കല്ലുപുര, ബിന്‍സി സിറിയക്ക്, കോമളവല്ലി രവിന്ദ്രന്‍, മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സണ്‍ പുളിക്കയില്‍,പി.സി കുര്യന്‍,കൊച്ചു റാണി സെബാസ്റ്റ്യന്‍,പി.എന്‍ രാമചന്ദ്രന്‍, രാജു ജോണ്‍ ചിറ്റേടത്ത്, സ്മിത അലക്സ്,ജീന സിറിയക്ക് , സിന്‍സീ മാത്യു,ആഷാമോള്‍ ജോയി,ആന്‍സി മാത്യു, ബ്ലോക്ക് സെക്രട്ടറി എം.ഇ ഷാജി, ഡോ ജെസി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.