Monday, April 28, 2025 8:03 pm

തോമസ് ചാഴികാടന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ളസ് : മന്ത്രി വി.എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എം പി ഫണ്ട് ചില വഴിക്കുന്നതില്‍ മാത്രമല്ല, മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും തോമസ് ചാഴികാടന്‍ എം.പിയ്ക്ക് ഫുള്‍ എ പ്‌ളസും നൂറില്‍ നൂറ് മാര്‍ക്കും ഉണ്ടെന്നു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. എം പി ഫണ്ടില്‍ 100 ല്‍ 100 ശതമാനവും ചിലവഴിച്ച തോമസ് ചാഴികാടന്‍ എം.പിയ്ക്ക് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഒരു എം.പി എന്ന നിലയില്‍ മണ്ഡലത്തിലെ എല്ലാ വികസന കാര്യങ്ങളിലും എല്ലാ പരിപാടികളിലും ഓടിയെത്താന്‍ തോമസ് ചാഴികാടന് സാധിക്കുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ജില്ലയിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കാനും ജനകീയനായി മാറാനും തോമസ് ചാഴികാടന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

തോമസ് ചാഴികാടന്റെ നേട്ടം കേരള കോണ്‍ഗ്രസിന്റെയോ എല്‍ഡിഎഫിന്റെയോ മാത്രം നേട്ടമല്ല, ഇത് നാടിന്റെ നേട്ടമാണ് എന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി പറഞ്ഞു. എം പി ഫണ്ട് പൂര്‍ണമായും ചില വഴിക്കുന്നത് സാധാരണക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. ജനകീയമായ ഇടപെടലുകളാണ് ഒരു എം.പി എന്ന നിലയില്‍ തോമസ് ചാഴികാടന്‍ നടത്തുന്നതെന്ന് അദേഹം പറഞ്ഞു. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ഒരു രാഷ്ട്രീയക്കാരന്റെ സാമര്‍ത്ഥ്യത്തിന് ഒപ്പം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കാര്‍ക്കശ്യം കൂടി ചേര്‍ത്താണ് ഇദേഹത്തിന് ഈ നേട്ടം സ്വന്തമാക്കാനായത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഒരു എം.പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താല്‍ തോമസ് ചാഴികാടന് സാധിച്ചു എന്നാണ് ഇതില്‍ നിന്ന് വ്യകതമാകുന്നത്. ജില്ല ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച എം.പിയാണ് ചാഴിക്കാടന്‍. മറ്റൊരു എം.പിയ്ക്കും സ്വന്തമാക്കാനാവാത്ത നേട്ടമാണ് ഇദ്ദേഹം സ്വന്തമാക്കിയത് എന്നും മന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി കെ ശശിധരന്‍, എം എല്‍ എമാരായ സി കെ ആശ, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അനില്‍ കുമാര്‍, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, സണ്ണി തെക്കേടം, ബെന്നി മൈലാടൂര്‍, ലതികാ സുഭാഷ്, എംടി കുര്യന്‍, മാത്യൂസ് ജോര്‍ജ്, ബോബന്‍ ടി തെ ക്കേല്‍, സല്‍വിന്‍ കൊടിയന്ത്ര, പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവര്‍ണര്‍മാർക്ക് പിണറായി വിരുന്നൊരുക്കിയത് മാസപ്പടിക്കേസില്‍ നിന്ന് തലയൂരാനെന്ന് കെ.സുധാകരന്‍

0
കണ്ണൂർ: മാസപ്പടി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി...

സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

0
ആര്‍എഫ്‌സിടി ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട്...

ഷാജി എൻ കരുണിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി

0
കൊച്ചി: സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ...

നൂതന മിസൈലുകളടക്കം ചൈന പാകിസ്താന് കൈമാറിയതായി റിപ്പോർട്ട്

0
ഡൽഹി: പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായി...