തിരുവല്ല : സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി തിരുവല്ല ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കണ്ണശ്ശസ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നു. എൻജിനീയറിംഗ് മേഖലാ, മോട്ടോർ വെഹിക്കിൾ കമ്പനികൾ എന്നീ സാദ്ധ്യതകളുമായി ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സ്, ബ്യൂട്ടി ആൻ വെൽനസ്, ആരോഗ്യ മേഖലകൾ എന്നിവയിലെ സാദ്ധ്യതയുമായി കോസ്മറ്റോളജിസ്റ്റ് കോഴ്സുമാണ് സ്കൂളിൽ തുടങ്ങുന്നത്. കോഴ്സുകളുടെ ബ്രോഷർ പ്രകാശനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു.
റെനി ആന്റണി, റോയ് ടി.മാത്യു, ചന്ദ്രലേഖ ഒ.എസ്, ജ്യോതിലക്ഷ്മി കെ.പി, സെലിൻ ടി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും വൈവിധ്യത്തിനും ചേർന്ന തൊഴിൽമേഖലകൾ തിരഞ്ഞെടുക്കുവാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കണ്ണശ്ശസ്കൂളിൽനിന്ന് ആപ്ലിക്കേഷൻഫോം ലഭ്യമാകും. ആപ്ലിക്കേഷൻ സ്വീകരിക്കാൻ തുടങ്ങി. 15വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495329004 (പ്രിൻസിപ്പൽ), 9042502855 (എസ്.ഡി.സി കോർഡിനേറ്റർ).