പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി പ്രക്കാനം പബ്ലിക് സ്റ്റേഡിയത്തില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ കോന്നി ബ്ലോക്ക് വിജയികളായി. ഇലന്തൂര്‍ ബ്ലോക്ക് റണ്ണര്‍ അപ്പുകളായി. ജില്ലയിലെ എട്ട് ബ്ലോക്കുകളെ പ്രതിനിധീകരിച്ച് എട്ട് ടീമുകള്‍ 22,23 തീയതികളിലായി നടന്ന മത്സരത്തില്‍ പങ്കെടുത്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ശാരീരികവും മാനസികവുമായ ആരോഗ്യം നേടിയെടുക്കുന്നതില്‍ കളികള്‍ക്കും വ്യായാമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ പറഞ്ഞു. ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകള്‍ക്ക് 28 ന് രാവിലെ 10 ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുളള ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കുന്ന ആര്‍ദ്രം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ക്യാഷ് പ്രൈസുകള്‍ നല്‍കും.
ആര്‍ദ്രം ജനകീയ കാമ്പയിന്‍ – ജില്ലാതല വോളിബോള്‍ മത്സരം : കോന്നി ബ്ലോക്ക് വിജയികളായി
RECENT NEWS
Advertisment