മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കുൾപ്പെടെ ഭക്ഷണവുമായി എത്തുന്ന വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൂരൽമലയിൽ മന്ത്രിമാർക്കെതിരെ രക്ഷാപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മേപ്പാടിയിൽ നിന്ന് ഭക്ഷണവുമായി വരുന്ന സന്നദ്ധ പ്രവർത്തകരുടെ വാഹനങ്ങൾ ഇവിടേക്ക് കടത്തിവിടുന്നില്ലെന്നാണ് പരാതി. ഭക്ഷണവുമായി ജില്ലാ ഭരണകൂടത്തിന്റെ വാഹനം മാത്രമാണ് ഇവിടേക്ക് എത്തുന്നത്. ഭക്ഷണം കഴിച്ചിട്ടില്ലെന്നും തങ്ങൾ ക്ഷീണിച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി. ആംബുലൻസ് പോകുന്നതിന് തടസമവാതിരിക്കാനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണം കൊണ്ടുവരുന്നതിന് തടസം ഉണ്ടാവരുതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.