കുട്ടമ്പുഴ : കോതമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അശ്വതി സിമിലേഷ് മരണപ്പെട്ടത് വിഷം ഉള്ളിൽച്ചെന്നാണെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വിഷം ഉള്ളില്‍ ചെന്നൊണ് കുട്ടി മരണപ്പെട്ടതെന്ന് പോസ്റ്റുേമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ അശ്വതിയുടെ മരണം സംബന്ധിച്ച് ദുരൂഹതകളും ഉയർന്നിരിക്കുകയാണ്. അശ്വതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അശ്വതിയുടെ സഹപാഠികൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നതും.
മാതിരപ്പിള്ളി ഗവണ്‍മെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വതി. സ്കൂളിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അശ്വതി മരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ കാര്യക്ഷമമായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്നു രാവിലെ സ്‌കൂളില്‍ ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് അശ്വതിയ്ക്ക് ഛര്‍ദി അനുഭവപ്പെട്ടത്. ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് കുട്ടിയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ അവിടെ നിന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾത്തന്നെ കുട്ടി അവശനിലയിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ ഉടൻതന്നെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ പരിശോധനയിൽ കിഡ്‌നി ഉള്‍പ്പടെ ആന്തരികാവയങ്ങള്‍ പ്രവര്‍ത്തനരഹിതമായതായി കണ്ടെത്തിയിരുന്നു.
അശ്വതി വീട്ടിൽ നിന്ന് സന്തോഷവതിയായിട്ടാണ് പരീക്ഷയെഴുതാൻ പോയതെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു. വിഷം എങ്ങനെ അശ്വതിയുടെ ശരീരത്തിൽ എത്തിയെന്നുള്ള വിവരമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അശ്വതിയുടേത് ആത്മഹത്യയായിരിക്കില്ലെന്ന സഹപാഠികളുടെ വെളിപ്പെടുത്തലും അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. സ്കൂളിൽ എത്തുന്നതിനിടയിലാണ് കുട്ടിയുടെ ശരീരത്തിൽ വിഷാംശം പ്രവേശിച്ചതെന്ന സൂചനകളാണ് അന്വേഷണ സംഘം തരുന്നതും.
കുട്ടമ്പുഴ സ്വദേശി കറുകടത്ത് വാടകക്ക് താമസിക്കുന്ന മറ്റനായില്‍ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകളാണ് അശ്വതി. നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു അശ്വതി എന്നാണ് വിവരം. പെൺകുട്ടിയുടേത് ആത്മത്യാണെന്ന സംശയമുയർന്നിരുന്നെങ്കിലും സാഹചര്യത്തെളിവുകൾ അതിന് യോജ്യമല്ലെന്നാണ് അന്വമഷണസംഘം പറയുന്നത്. അന്വേഷണം പുരൺോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്ത്രീയ തെളിവുകളുടെ കൂടെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ വിലയിരുത്തലുകൾ നടത്താൻ കഴിയുള്ളുവെന്നും പോലീസ് വ്യക്തമാക്കുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.