Saturday, July 5, 2025 7:03 am

അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് ഉറപ്പാക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അവശ്യ സേവന വിഭാഗത്തില്‍ പെട്ടവരുടെ വോട്ടുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തപാല്‍ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പോലീസ്, വനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, കെ.എസ്.ഇ.ബി, വാട്ടര്‍ അഥോറിറ്റി, ഹെല്‍ത്ത് സര്‍വീസ്, ട്രഷറി, കെ.എസ്.ആര്‍.ടി.സി, ബി എസ് എന്‍ എല്‍, പോസ്റ്റ് ഓഫീസ്, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, മില്‍മ, മാധ്യമ പ്രവര്‍ത്തകര്‍, റയില്‍വേ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

വോട്ടെടുപ്പ് തീയതിയില്‍ ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കായാണ് അബ്‌സെന്റീ വോട്ടര്‍മാരായി തപാല്‍ ബാലറ്റ് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പിലെ നോഡല്‍ ഓഫീസര്‍ തപാല്‍ ബാലറ്റ് സൗകര്യം ആവശ്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കണം. തപാല്‍ വോട്ടിനുള്ള അപേക്ഷ ഫോറം 12ഡി യിലാണ് സമര്‍പ്പിക്കേണ്ടത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം ജീവനക്കാരന്‍ ഡ്യൂട്ടിയിലായിരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഫോം നമ്പര്‍ 12ഡി യില്‍ സാക്ഷ്യപ്പെടുത്തണം. നോഡല്‍ ഓഫീസര്‍ എല്ലാ അപേക്ഷകളും ശേഖരിച്ച് പോസ്റ്റല്‍ ബാലറ്റിനായി ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് കൈമാറണം. ഏഴ് മണ്ഡലങ്ങളിലും തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ടിംഗിനായി നിശ്ചയിച്ചിട്ടുള്ള മൂന്ന് ദിവസങ്ങളില്‍(വോട്ടിംഗ് ദിവസത്തിനു മൂന്നു ദിവസമെങ്കിലും മുന്‍പ്) വോട്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത്...

0
തിരുവനന്തപുരം : തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന...

നടി രന്യ റാവുവിന്റെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ബംഗളൂരു: സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ...

ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇന്ന് കൈമാറും

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...