തിരുവനന്തപുരം : കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. നിലവിൽ ആശുപത്രിയിൽ തന്നെയാണ് വിഎസ് കഴിയുന്നത്. പിതാവിന്റെ സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വിഎസ്സിന്റെ മകൻ വിഎ അരുൺകുമാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വിഎസ്സിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
വിഎസിന്റെ രോഗ ബാധയെ കുറിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ–
”മഹാമാരിയുടെ പിടിയില്‍ പെടാതെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ ഒരര്‍ത്ഥത്തില്‍ ക്വാറന്‍റൈനിലായിരുന്നു അച്ഛന്‍. നിഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.”