തിരുവനന്തപുരം : കേരളത്തോട് എല്ലാ ബജറ്റിലും കടുത്ത അവഗണനയാണ് കേന്ദ്രം കാണിക്കുന്നതെന്ന് വി.എസ് സുനിൽ കുമാർ പറഞ്ഞു. ബജറ്റ് കാർഷിക മേഖലക്ക് ഗുണമാകുമെന്ന പ്രതീക്ഷയില്ല. റബ്ബറിനെ കാർഷിക ഉത്പ്പന്നമാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. കിഫ്ബി ഉൾപ്പടെയുള്ള സർക്കാർ പദ്ധതികൾക്കെതിരെ പരാമർശമുണ്ടാകുമെന്ന ആശങ്കയില്ല. കിഫ്ബി പോലുള്ള പദ്ധതികളെ കേന്ദ്രം പ്രോത്സാഹിപ്പിക്കണം. ജന്മി-കുടിയാൻ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാകേണ്ടതെന്നും സുനിൽ കുമാർ പറഞ്ഞു.
കേരളത്തോട് എല്ലാ ബജറ്റിലും കടുത്ത അവഗണനയാണ് കേന്ദ്രം കാണിക്കുന്നത് ; വി.എസ് സുനിൽ കുമാർ
RECENT NEWS
Advertisment