Saturday, April 19, 2025 3:00 pm

എറണാകുളത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ക് ഡൗണില്‍ എറണാകുളത്ത് ഇളവുകള്‍ നല്‍കിയാലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനജീവിതം ഉടനെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു കോവിഡ് പ്രതിരോധ നിബന്ധനകള്‍ പാലിച്ചു കൊണ്ട് മാത്രമേ ഇളവുകള്‍ നല്‍കു. ഈ മാസം 24 നു ശേഷം മാത്രമെ ഇളുകള്‍ നല്‍കുകയുള്ളു. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുമതിയുണ്ടാകില്ല. പൊതു ഗതാഗത സംവിധാനത്തിനും ജില്ലയില്‍ നിയന്ത്രണം ഉണ്ടാകും. 24 നു ശേഷം അത്യാവശ്യം വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നല്‍കും.

കാലവര്‍ഷം വരുന്നതിനു മുമ്പുള്ള നിര്‍മാണങ്ങള്‍, കാനകളുടെ നീരൊഴുക്ക് തടസപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വൈദ്യതി ബോര്‍ഡ്, വാട്ടര്‍ അതോരിറ്റി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായിരിക്കും  ഇളവുകള്‍ നല്‍കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ തരത്തിലുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണ പ്രവര്‍ത്തനം. കൊവിഡ് ബാധിച്ച്‌ മരണമുണ്ടായ മട്ടാഞ്ചേരിയിലെ ചുള്ളിക്കല്‍ പ്രദേശമാണ് നിലവില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ഹോട്‌ സ്‌പോട്ട് ആയി കണ്ടെത്തിയിട്ടുള്ളത്.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഇവിടെ കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇളവുകള്‍ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ 18707 പേര്‍ ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 378 പേര്‍ മാത്രമാണുള്ളത്. ആശുപത്രിയില്‍ നിന്ന് രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്യുന്നതോടു കൂടി ജില്ലയിലെ ആകെ രോഗികള്‍ മൂന്നായി കുറയും. ഇതില്‍ 350 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രിയിലുമാണുള്ളത്. സ്വദേശികളും വിദേശികളുമടക്കം 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അത് അതു മൂന്നായി ചുരുങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. ടെലി മെഡിസിന്‍ സംവിധാനവും ഗുരുതര രോഗമുള്ളവരെ വീടുകളില്‍ സന്ദര്‍ശിക്കാന്‍ ഉള്ള സംവിധാനവും ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. 120 വാഹനങ്ങളും അതിനായി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ​പി​എ​ൽ ; ല​ക്നോ സൂ​പ്പ​ർ ജ​യ​ൻറ്സി​നെ​തി​രെ സ​ഞ്ജു സാം​സ​ൺ ക​ളി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന

0
ജ​യ്പൂ​ർ: ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ൻറ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ സ​ഞ്ജു...

പത്തനംതിട്ട നഗരത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണം ; സിപിഐ

0
പത്തനംതിട്ട : നഗരത്തിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് സിപിഐ കല്ലറക്കടവ് ബ്രാഞ്ച് സമ്മേളനം...

മയക്കുമരുന്ന് ഉപയോഗം സമ്മതിച്ചു : നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു

0
കൊച്ചി: മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ....

ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു ; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

0
ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു സം​ഘ​ട​നാ നേ​താ​വ് ഭാ​ബേ​ഷ് ച​ന്ദ്ര റോ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി...