Wednesday, July 3, 2024 10:21 am

കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണ് : വി.ടി. ബല്‍റാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച്‌ പ്രതീക്ഷ നല്‍കുന്നതല്ല. എങ്കിലും, നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക.

തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ല. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പണ്ടുതൊട്ടെ മനസിലാക്കിയ മനുഷ്യര്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് വിധി നിരാശയുണ്ടാക്കുന്നതാണെന്നും ബല്‍റാം പറഞ്ഞു. ‘ഈ നാടിന്റെ ചരിത്രമാണ് നമുക്ക് വീണ്ടും പ്രതീക്ഷയോട് കൂടി മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്. ഈ ലോകത്തിന്റെ ചരിത്രവും അങ്ങനെ തന്നെയാണ്.

എത്ര നീണ്ട ഇരവിന് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും എന്ന ശുഭ പ്രതീക്ഷ തന്നെയാണ് നമ്മെ നയിക്കുന്നത്. അത് ഈ നാടിന്റെ ചരിത്രത്തിലുള്ള വിശ്വാസമാണ്. ഈ നാടിന്റെ അടിത്തറ അത്രമേല്‍ ഭദ്രമാണ്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടന്നുവന്ന ഘട്ടത്തില്‍ തന്നെ ഈ നാടിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച്‌ ചില അടിസ്ഥാന സങ്കല്‍പങ്ങള്‍ നമ്മള്‍ രൂപപ്പെടുത്തി വെച്ചിട്ടുണ്ട്’- വി.ടി. ബല്‍റാം വ്യക്തമാക്കി.

‘ഏത് യോഗിക്കും വീണ്ടും അധികാരത്തിലേറാന്‍ പറ്റുന്നുവെന്നത് ഗൗരവകരമായിട്ടുള്ളൊരു കാര്യമാണ്. ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്. മൂല്യങ്ങളെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വി തന്നെയായി മാറും. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു മുസ്‌ലിമിനെ കാണാന്‍ സാധിക്കുന്നില്ല എന്നതാണ് കാര്യം. മാറ്റി നിര്‍ത്തലിന്റെ രാഷ്ട്രീയം ജനങ്ങളാല്‍ അംഗീകരിക്കപ്പെടുന്നു. അതാണ് ഉത്തര്‍പ്രദേശിലൊക്കെ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ വിജയ-പരാജയമല്ല, മറിച്ച്‌ ഇത്ര പരസ്യമായി പുറന്തള്ളലിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യുന്ന ജനത ഉണ്ടാകുന്നില്ല എന്നതാണ് പേടിക്കേണ്ടത്’- വി.ടി. ബല്‍റാം പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ർ ക​വ​ർ​ന്നു ; പ്രതി അ​റ​സ്റ്റി​ൽ

0
കൊ​ച്ചി: ബി​സി​ന​സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന പേ​രി​ൽ യു​വാ​വി​നെ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി...

കാര്യവട്ടം ക്യാംപസ് സംഘട്ടനം : റിപ്പോര്‍ട്ട് തേടി വിസി ; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത്...

0
തിരുവനന്തപുരം: കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ...

അത്തിക്കയം കടുമീൻചിറ റോഡിലെ കൊച്ചുപാലത്തിന്റെ അപ്രോച്ച്റോഡ് ഇടിഞ്ഞു

0
റാന്നി: കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയായ അത്തിക്കയം...

സർക്കാർ‌ ഓഫീസുകൾ ഇനി യുപിഐ സൗകര്യം : ഉത്തരവിറക്കി ധനവകുപ്പ്

0
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി...