കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി ഒന്‍പതിന് നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേല്‍പ്പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 9.30, 11 എന്നീ സമയങ്ങളിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇരുമേല്‍പ്പാലങ്ങളും പുതുവര്‍ഷത്തോട് അനുബന്ധിച്ച് തുറന്നുകൊടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്ത് നിര്‍മിച്ച വൈറ്റില മേല്‍പ്പാലത്തിന് 86.34 കോടി രൂപയാണ് ചിലവ്. 82.74 കോടി രൂപ മുടക്കിയാണ് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.