പാലക്കാട് : വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കേരളവും. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ വേണമെന്ന് നിര്‍ബന്ധമാക്കി. ജോലി ആവശ്യത്തിനായി രാമനാഥപുരം പോയി തൃശൂരില്‍ മടങ്ങിയെത്തിയവരെ പോലീസ് തിരിച്ചയച്ചു.
അതിര്‍ത്തികളില്‍ ഇന്നുമുതല്‍ തമിഴ്‌നാടും പരിശോധനകള്‍ കര്‍ശനമാക്കി. സര്‍ട്ടിഫിക്കറ്റുകള്‍ക്കുപുറമേ ഇ-പാസും വേണമെന്ന് നിര്‍ദേശമുണ്ട്. ആര്‍,ടി,പി,സി,ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും അതിര്‍ത്തിയില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍.
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കിയത്. അതേസമയം കേരളത്തില്‍ നിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ക്ക് നിലവില്‍ പരിശോധനയില്ല.