അഹമ്മദാബാദ്: സ്വര്‍ണപല്ലുകള്‍ വെച്ച ആള്‍ക്കാരെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ രത്‌നം കൊണ്ടുള്ള പല്ലുകള്‍ വേണോ, എങ്കില്‍ ഗുജറാത്തിലെ ജ്വല്ലറികളിലേക്ക് ചെന്നാല്‍ മതി. ഇപ്പോള്‍ സൂറത്ത് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് രത്‌നം കൊണ്ടുള്ള പല്ല് നിര്‍മിച്ചാണ്. ഇതിനൊപ്പം സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മിച്ച പല്ലും ഇവിടെ നിന്നും വിപണിയിലെത്തുന്നുണ്ട്. 25 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ് സൂറത്തില്‍ നിര്‍മിക്കുന്ന രത്‌നം കൊണ്ടുള്ള പല്ലിന്റെ വില.
16 പല്ലുകളുള്ള സെറ്റാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്. മുകളിലും താഴെയുമായി എട്ട് പല്ലുകളാണുള്ളത്. 2000 ഡയമണ്ടുകള്‍ ഉപയോഗിച്ചാണ് പല്ലിന്റെ സെറ്റ് നിര്‍മിച്ചിരിക്കുന്നത്. പല രൂപത്തിലുള്ള പല്ലിനായി ആവശ്യക്കാര്‍ എത്താറുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ഹൃദയത്തിന്റെ രൂപത്തിലും തോക്കിന്റെ രൂപത്തിലുള്ളതും ഇവിടെ നിര്‍മിച്ച് നല്‍കും.