Tuesday, April 15, 2025 6:32 am

വഖഫ് നിയമ രോഷം : ബംഗാളിൽ സമാധാനത്തിനായുള്ള അഭ്യർത്ഥന നടത്തി മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ഭേദഗതി വരുത്തിയ വഖഫ് നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ മമത ബാനർജി സമാധാനത്തിനായുള്ള അഭ്യർത്ഥന നടത്തി. ബംഗാളിൽ ഇത് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അവർ പ്രകോപനങ്ങൾക്ക് വഴങ്ങരുതെന്നും കുഴപ്പക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. ചില ജില്ലകളിലുണ്ടായ നിരവധി അക്രമ സംഭവങ്ങളിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് മുഖ്യമന്ത്രി ‘എക്‌സിൽ’ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്. ‘എല്ലാ മതങ്ങളിലുമുള്ള എല്ലാവരോടുമായി എന്റെ ആത്മാർത്ഥമായ അഭ്യർത്ഥനയാണിത്. ദയവായി ശാന്തത പാലിക്കുക, സംയമനം പാലിക്കുക. മതത്തിന്റെ പേരിൽ ഒരു മതവിരുദ്ധ പെരുമാറ്റത്തിലും ഏർപ്പെടരുത്’- മമത എഴുതി.

‘ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. രാഷ്ട്രീയത്തിനുവേണ്ടി കലാപത്തിന് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവർ സമൂഹത്തെ ദ്രോഹിക്കുകയാണ്’ -ബുധനാഴ്ച മുസ്‍ലിം സമുദായത്തിലെ പുരോഹിതന്മാരുമായും നേതാക്കളുമായും അടിയന്തര യോഗം വിളിച്ച തൃണമൂൽ മേധാവി കൂട്ടിച്ചേർത്തു.മതം എന്നാൽ മനുഷ്യത്വം, സൗഹാർദ്ദം, ഐക്യം എന്നിവയാണ് അർത്ഥമാക്കുന്നതെന്ന് ഞാൻ കരുതുന്നു. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയതാണ് ഈ നിയമം. ഞങ്ങളുടെ പാർട്ടിയെയോ ഇവിടുത്തെ സർക്കാറിനെയോ അതിന് ഉത്തരവാദികളാക്കാൻ കഴിയില്ല. ഓർക്കുക, പലരും എതിർക്കുന്ന നിയമം ഞങ്ങൾ നിർമ്മിച്ചതല്ല. കേന്ദ്ര സർക്കാരാണ് ഈ നിയമം നിർമിച്ചത്.

അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം കേന്ദ്ര സർക്കാറിൽ നിന്ന് തേടണമെന്നും അവർ പറഞ്ഞു. ബുധനാഴ്ച, നിയമവുമായി ബന്ധപ്പെട്ട് മുസ്‍ലിംകൾക്കുള്ള പരാതികൾ മമത അംഗീകരിക്കുകയും ബംഗാളിലെ ആളുകളോട് തന്നിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വഖഫ് നിയമനിർമാണ വിരുദ്ധ പ്രതിഷേധങ്ങൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നടക്കുന്നതിൽ തൃണമൂൽ അതൃപ്തരല്ലെന്ന് അവരുടെ പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിതിഗതികൾ പലതവണ കൈവിട്ടുപോയതോടെ മമത ഇത് തന്റെ സർക്കാറിന് തിരിച്ചടിയാകുമെന്നും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുമെന്നും കരുതുന്നു. ഇത്തരമൊരു സാഹചര്യം അവർക്ക് അഭികാമ്യമല്ല. ശനിയാഴ്ച, ഈ വിഷയത്തിൽ തന്റെ നിലപാട് ആവർത്തിച്ച മമത നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

‘ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഈ നിയമത്തെ പിന്തുണക്കുന്നില്ല. ഈ നിയമം ഞങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. അപ്പോൾ പിന്നെ ‘കലാപം’ എന്തിനെക്കുറിച്ചാണെന്നും മമത ചോദിച്ചു. സംസ്ഥാനത്തെ പൊലീസിന്റെയും ക്രമസമാധാനത്തിന്റെയും ഉത്തരവാദിത്തമുള്ള ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മമത, അക്രമത്തിനെതിരെ തന്റെ സർക്കാറിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചു. കൂടാതെ, കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കുമെന്ന് ഓർമ്മിക്കുക. ഒരു അക്രമ പ്രവർത്തനവും ഞങ്ങൾ അംഗീകരിക്കുന്നില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ചില രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു. അവരുടെ പ്രേരണക്ക് വഴങ്ങരുതെനും അവർ പറഞ്ഞു.

‘വികസന വിഷയത്തിൽ രാഷ്ട്രീയമായി ഞങ്ങളെ തോൽപിക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കൽ അജണ്ട ഉപയോഗിച്ച് പലരും ഇപ്പോൾ ബംഗാളിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ചിലർ ബംഗാൾ കത്തിക്കാൻ ആഗ്രഹിക്കുന്നു’എന്ന് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പറഞ്ഞു.അതിനിടെ, ബി.ജെ.പിയുടെ സുവേന്ദു അധികാരി അവരുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. ‘നിങ്ങൾക്ക് അല്‍പമെങ്കിലും നാണമുണ്ടെങ്കിൽ രാജിവെക്കൂ. നിങ്ങൾ സംസ്ഥാനത്തെ അരാജകത്വത്തിന്റെ തീ കത്തിക്കുകയും അതിൽ നിങ്ങളുടെ രാഷ്ട്രീയ അപ്പം ചുട്ടെടുക്കുകയും ചെയ്യുന്നു’വെന്ന് പ്രതിപക്ഷ നേതാവ് ‘എക്‌സി’ൽ എഴുതി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
മലപ്പുറം: സഹോദരന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ...

വിഷു പ്രമാണിച്ച് സ്നേഹ വീടൊരുക്കി നൽകി കുടുംബശ്രീ

0
കാസർകോഡ്: വിഷുക്കൈനീട്ടമായി സ്നേഹ വീടൊരുക്കി നൽകി കുടുംബശ്രീ സിഡിഎസ്. കാസർകോഡ് അജാനൂർ...

ഐപിഎൽ ; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

0
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത്...

ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം

0
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം...