പത്തനംതിട്ട: ജില്ലയിലെമ്പാടും വ്യാപകമായി വാര്‍ഡു വിഭജനത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് യു.ഡി.എഫ് വാര്‍ഡുകളെ വെട്ടിമുറിച്ച് സി.പി.എം ന് മേധാവിത്വം വരുന്ന തരത്തില്‍ വാര്‍ഡുകള്‍ രൂപീരിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി പാര്‍ട്ടിയുടെ വരുതിയിലാക്കിയാണ് യാതൊരു മാന്യതയുമില്ലാത്ത നിലപാട് സ്വീകരിച്ചത്. വാര്‍ഡുകളുടെ എണ്ണം കൂടാത്ത പഞ്ചായത്തുകളില്‍ പോലും അതിരുകളുടെ ക്രമീകരണത്തിന്‍റെ പേരില്‍ തങ്ങളുടെ ഇഷ്ടത്തിനുവേണ്ടി വാര്‍ഡുകള്‍ വെട്ടിമുറിച്ചിട്ടുണ്ട്. വീടുകളുടെ എണ്ണവും ജനസംഖ്യയും ക്രമീകരിച്ചും പ്രകൃതിദത്തമായ അതിരുകള്‍ മാനദണ്ഡമാക്കിയും മാത്രമേ വാര്‍ഡ് വിഭജനം നടത്താവൂ എന്ന് ഉത്തരവുള്ളപ്പോഴാണ് നടവഴിയും വ്യക്തമല്ലാത്ത അതിരുകളും രേഖപ്പെടുത്തി വാര്‍ഡുകള്‍ രൂപീകരിച്ചിട്ടുള്ളത്. ക്രമക്കേട് നടത്തുന്നനിതുവേണ്ടി ആള്‍താമസമില്ലാത്ത വീടുകളേയും വ്യാപാര സ്ഥാപനങ്ങളേയും വാസയോഗൃങ്ങളാക്കി കണക്കില്‍ കാണിച്ചിട്ടുള്ളത് മാനദണ്ഡ ലംഘനമാണ്.
അടൂര്‍ മുന്‍സിപ്പാലിറ്റിയിലെ പന്നിവിഴ, കണ്ണംകോട്, അടൂര്‍ ഠൗണ്‍ വാര്‍ഡുകളെ ഒരു ശാസ്ത്രീയതയുമില്ലാതെയാണ് വെട്ടിക്കീറിയിട്ടുള്ളത്. അതേപോലെതന്നെയാണ് പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ പതിനൊന്ന്, ഏഴ്, പതിനെട്ട് വാര്‍ഡുകളെ വിഭജിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വാര്‍ഡ് പതിനേഴ് യു.ഡി.എഫിന് മേല്‍ക്കൈയ്യുള്ളത് വെട്ടിമാറ്റി സി.പി.എം ന് മേല്‍ക്കൈ വരുത്തിയിരിക്കുകയാണ്. കോഴഞ്ചേരി പഞ്ചായത്തില്‍ കൊമേഴ്സ്യല്‍ കെട്ടിടങ്ങളെ പാര്‍പ്പിടാവശ്യമുള്ള കെട്ടിടങ്ങളായി കാണിച്ചാണ് വാര്‍ഡു വിഭജനം നടത്തിയിട്ടുള്ളത്. വ്യാപകമായി വാര്‍ഡു വിഭജനം നടത്താതെ നാല് വാര്‍ഡുകളെ വിഭജിച്ച് അഞ്ച് വാര്‍ഡുകളാക്കിയിട്ടുള്ളത്. വോട്ടര്‍മാരില്ലാത്ത വീടുകളേയും പൊളിച്ചുകളഞ്ഞ വീടുകളേയും വാര്‍ഡു വിഭജനത്തിന്‍റെ എണ്ണത്തില്‍ നിലനിര്‍ത്തിയാണ് വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളത്. ഇതേ തന്ത്രമാണ് വള്ളിക്കോടു പഞ്ചായത്തിലെ 6, 7, 8, 9 വാര്‍ഡുകളിലെ വാര്‍ഡു വിഭജനത്തിലും നടത്തിയിട്ടുള്ളത്. ഇങ്ങനെ അന്യായമായും ക്രമവിരുദ്ധമായും നടത്തിയ വാര്‍ഡു വിഭജനത്തെ നിയമപരമായും ബഹുജന ശക്തിയുമുപയോഗിച്ച് നേരിടുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഡിലിമിറ്റേഷന്‍ കമ്മിറ്റി കണ്‍വീനറുമായ സജി കൊട്ടയ്ക്കാട് പ്രസ്താവിച്ചു.