വെള്ളം നമ്മുടെ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അനിവാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല ആരോഗ്യത്തിനും വെള്ളം അനിവാര്യമാണ്.മനുഷ്യശരീരത്തിന്റെ 70 ശതമാനവും വെള്ളത്താല്‍ നിര്‍മ്മിതമായതിനാല്‍ ഓരോ വ്യക്തിയും അവരുടെ സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നതിന് പ്രതിദിനം 2-3 ലിറ്റര്‍ വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം കുടിയ്‌ക്കേണ്ടത് ആരോഗ്യത്തിന് അനിവാര്യമാകുമ്പോള്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാവിലെ എഴുന്നേറ്റയുടനെ 2-3 ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് പറയുന്നത്. രാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ ശരീരത്തെ ഫ്രഷ് ആയി നിലനിര്‍ത്തുകയും പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു.
ആരോഗ്യമുള്ള തിളക്കമാര്‍ന്ന ചര്‍മ്മം ലഭിക്കാന്‍ വില കൂടിയ സൗന്ദര്യഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല, ദിവസവും രാവിലെ വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളം കുടിക്കുന്ന ശീലം പതിവാക്കുക. വലിയ മാറ്റങ്ങള്‍ കാണുവാന്‍ സാധിക്കും. ദിവസവും അതിരാവിലെയും, രാത്രി ഉറങ്ങാന്‍ നേരത്തും ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കുക. ചൂടുവെള്ളം നിങ്ങളുടെ ശരീര താപനില വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ വിയര്‍ക്കുകയും ചെയ്യും. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും പുറത്തുപോകാന്‍ സഹായിക്കുകയും മുഖക്കുരുവിന്റെ വളര്‍ച്ച തടയുകയും ചെയ്യുന്നു.
രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ ശക്തമാക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിച്ചാല്‍ ദഹനവ്യവസ്ഥ കൂടുതല്‍ ശക്തമാവുകയും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യാം. ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.