Wednesday, July 9, 2025 9:10 am

ഡൽഹിയിൽ വായു ഗുണനിലവാരം വരും ദിവസങ്ങളിൽ വീണ്ടും മോശമാവുമെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മുൻ വർഷങ്ങളിൽ ഉണ്ടായത് പോലെ ഡൽഹിയിൽ വായുഗുണനിലവാരം വരും ദിവസങ്ങളിൽ വീണ്ടും മോശമാവുമെന്ന് മുന്നറിയിപ്പ്. സാഹചര്യങ്ങൾ ഭീതി ഉണ്ടാക്കുന്നതാണെന്നും അയൽ സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ഡൽഹി സർക്കാർ നിർദേശിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ രൂക്ഷമായ പരിസര മലിനികരണം ഡൽഹിയിൽ വലിയ സാമൂഹ്യ – ആരോഗ്യ പ്രശ്നങ്ങൾ സ്യഷ്ടിച്ചിരുന്നു. സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും കേന്ദ്രസംസ്ഥാന സർക്കാരുകളെ താക്കിത് ചെയ്യുന്ന വരെയും കാര്യങ്ങൾ എത്തി.

അതേ അവസ്ഥയാകും ഇത്തവണയും ഉണ്ടാകുക എന്നതാണ് മുന്നറിയിപ്പ്. ഇക്കാര്യം ഡൽഹി സർക്കാർ ഇന്ന് സ്ഥിരീകരിച്ചു. പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകയാണ് പരിസരമലിനികരണത്തിന് പ്രധാന കാരണം.

വരാനിരിക്കുന്ന ദിവസ്സങ്ങളിലെ വായു മലിനികരണം തടയാൻ കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാർ വ്യക്തമാക്കി. കാർഷികാവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റാൻ ബയോ ഡീകംപോസർ സൗജന്യമായി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ

0
കൊച്ചി : ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന്...

ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കൾ പിടിയിലായി

0
തൃശൂർ : കുന്നംകുളത്ത് എക്സൈസിന്‍റെ ലഹരി വേട്ട. ബൈക്കിൽ കഞ്ചാവുമായി വന്ന...

ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം

0
ന്യൂഡല്‍ഹി : ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം. സാധാരണ നിലയിൽ തന്നെ...

സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

0
ടെൽ അവീവ് : സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന്...