Sunday, March 30, 2025 7:12 am

വീടുകളിൽ സ്ഥാപിക്കുന്ന ലിഫ്റ്റുകളിൽ പലതും നിയമവിരുദ്ധമെന്ന് മുന്നറിയിപ്പ് ; അപകടമുണ്ടായാൽ നിയമപരിരക്ഷ കിട്ടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗാർഹിക മേഖലകളിൽ നിയമപരമല്ലാത്ത ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. ലിഫ്റ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ IS- 15259:2002 പ്രകാരമുള്ള നിലവാരം പുലർത്തുന്നത് ആയിരിക്കണമെന്നതാണ് ചട്ടം. എന്നാൽ ഇത് പാലിക്കാത്ത ലിഫ്റ്റുകൾ സംസ്ഥാനത്ത് ഉടനീളം വ്യാപകമായ രീതിയിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ രീതിയിൽ ഹോം ലിഫ്റ്റുകൾ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിലവിലുള്ള കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾ 2012, കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് ആക്ട് 2013 എന്നീ നിയമങ്ങളുടെ ലംഘനമാണ്. നിയമ പിൻബലമില്ലാത്ത ലിഫ്റ്റുകൾ സ്ഥാപിച്ചാൽ നിയമാനുസൃതമായ പ്രവർത്തന അനുമതിയോ, അതിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങൾക്ക് നിയമ പരിരക്ഷയോ ലഭിക്കുകയില്ലെന്നും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളിൽ നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മുന്നറിയിപ്പു നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്

0
കണ്ണൂർ : കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വീട്ടിലെത്തി പിടികൂടി വിജിലൻസ്. കണ്ണൂർ...

മൂന്ന് മാസത്തിനിടെ ആന ആക്രമണങ്ങളില്‍ കൊല്ലപ്പട്ടത് ഏഴ് പേര്‍

0
കൊല്ലം: കേരളത്തിലെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാകാത്ത ചടങ്ങാണ് ആന എഴുന്നള്ളിപ്പ്. ആചാരങ്ങളും പതിവുകളും...

റഫയിൽ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ സൈന്യം

0
ഗസ : തെക്കൻ ഗസയിലെ റഫയിൽ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ സൈന്യം....

കൊച്ചിയില്‍ വന്‍ കള്ളനോട്ട് വേട്ട ; 8500 രൂപയുടെ കള്ളനോട്ടുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ കള്ളനോട്ട് വേട്ട. 8500 രൂപയുടെ കള്ളനോട്ടുമായി ബംഗ്ലാദേശ്...