Wednesday, July 9, 2025 8:47 am

ജലനിരപ്പ് ഉയര്‍ന്നാല്‍ ബാണാസുര സാ​ഗറിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ് ; ഇടുക്കിയില്‍ ചെറിയ ഡാമുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡാമിലെ നിലവിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്റെ ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ചെറിയ ഡാമുകള്‍ തുറന്നിരിക്കുകയാണ്. മലങ്കര, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നു വെച്ചിട്ടുള്ളത്. ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളെ സംബന്ധിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 130 അടിയിലേക്ക് എത്തുന്നതേയുള്ളൂ. ഇടുക്കിയിലും രാവിലെ മുതല്‍ ശക്തമായ മഴയാണ് തുടരുന്നത്. മലയോരമേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം

0
ന്യൂഡല്‍ഹി : ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം. സാധാരണ നിലയിൽ തന്നെ...

സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

0
ടെൽ അവീവ് : സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന്...

കോർക്ക് ബോർഡിനടിയിൽ ഒളിപ്പിച്ച നിലയിൽ 47 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
കുവൈത്ത് സിറ്റി : മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി...

ആലപ്പുഴയിലെ അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

0
ഹരിപ്പാട് : ആലപ്പുഴയിലെ അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ചിങ്ങോലി പന്ത്രണ്ടാം വാർഡ്...