Monday, April 21, 2025 4:57 am

കൊല്ലം റെയില്‍വേ സ്​റ്റേഷനിലെ പൊതു ശുചിമുറിക്ക്​ താഴിട്ടു ; യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ദിവസവും നൂറുകണക്കിന്​ യാത്രക്കാര്‍ ആശ്രയിക്കുന്ന കൊല്ലം റെയില്‍വേ സ്​റ്റേഷനില്‍ പൊതു ശുചിമുറിക്ക്​ പൂട്ടുവീണതോടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതി. അഞ്ച്​ ദിവസത്തിലധികമായി ശുചിമുറികള്‍ പൂട്ടിയിട്ടിട്ട്​.

ശുചിമുറികള്‍ക്ക്​ മുന്നില്‍ കസേര നിരത്തിയ കാഴ്​ചയാണ്​ ​ഇപ്പോള്‍ കാണാനാകുക. സ്​റ്റേഷനിലെത്തുന്ന വനിതകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഇത്​ കാരണം ഏറെ ബുദ്ധിമുട്ട്​ അനുഭവിക്കുകയാണ്​​. കൂടുതല്‍ പ്രശ്​നം അനുഭവിക്കുന്നത്​ സ്​റ്റേഷനില്‍ ക്ലീനിങ്ങിലും പാര്‍ക്കിങ്ങിലുമുള്ള താല്‍ക്കാലിക ജീവനക്കാരും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോ, ടാക്​സി തൊഴിലാളികളുമാണ്​.

നാട്ടിലേക്ക്​ പോകുന്നതിന്​ സ്​റ്റേഷന്‍ പരിസരത്ത്​ തമ്പടിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ ശുചിമുറികള്‍ വ്യാപകമായി ഉപയോഗിക്കുകയും കേടുപാട്​ വരുത്തുകയും ചെയ്യുന്നുവെന്ന പരാതി ഏതാനും ആഴ്​ചകളായി ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ്​ പശ്ചാത്തലത്തിലുള്ള തീരുമാനമെന്നാണ്​ ശുചിമുറികള്‍ പൂട്ടിയതിന്​ അധികൃതര്‍ നല്‍കിയ വിശദീകരണം.​

റെയില്‍വേ ജീവനക്കാര്‍ക്ക്​ പ്രത്യേക ശുചിമുറി സൗകര്യമുള്ളതിനാല്‍ അവര്‍ക്ക്​ പ്രശ്​നമില്ല. എന്നാല്‍ സ്റ്റേഷനിലെ പൊതുശുചിമുറികളെ ആ​ശ്രയിച്ചിരുന്ന യാത്രക്കാര്‍ക്കും മറ്റ്​ ജീവനക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും​ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തെ കടകളിലോ ഒഴിഞ്ഞ കെട്ടിടങ്ങളുടെ മറയോ ഒക്കെ ആശ്രയിക്കേണ്ട സ്ഥിതിയാണ്​.

എവിടെങ്കിലും ചെന്ന്​ ശുചിമുറി ഉപയോഗിച്ചോ​ട്ടെ  എന്ന്​ ചോദിക്കാനും കോവിഡ്​ സാഹചര്യത്തില്‍ ബുദ്ധിമുട്ട്​ ഏറെ​. റെയില്‍വേ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ള തങ്ങള്‍ക്ക്​ വേണ്ടി ശുചിമുറി തുറന്നുതരാന്‍ ഇതിനകം ​നിരവധി തവണ താല്‍ക്കാലിക ജീവനക്കാരും ഓട്ടോ, ടാക്​സി തൊഴിലാളികളും ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദേശമാ​ണെന്നു പറഞ്ഞ്​ ഒഴിവാക്കുകയാണെന്ന  പരാതിയാണ്​ ഇവര്‍ക്കുള്ളത്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യം

0
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ...

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...