പാലക്കാട് : സ്നേഹിച്ച് കൊണ്ടുവന്ന കുറ്റത്തിനല്ലേ തന്റെ മകനോടീ ക്രൂരത ചെയ്തതെന്ന് തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിൽ ഇരയായ അനീഷിന്റെ അമ്മ. ”ഞങ്ങൾ അപ്പീലിന് പോകുകയാണ്. ഇപ്പോൾ നൽകിയ ശിക്ഷയിൽ ഞങ്ങൾ തൃപ്തരല്ല. എന്റെ മകൻ സ്നേഹിച്ച് കൊണ്ടുവന്നു എന്ന കുറ്റമല്ലേ ചെയ്തുള്ളൂ ? വേറൊരു തെറ്റും എന്റെ മകൻ ചെയ്തിട്ടില്ല. വധശിക്ഷ തന്നെ അവർക്ക് നൽകണം.” മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അമ്മയുടെ പ്രതികരണം. പ്രതീക്ഷിച്ചത് ഇരട്ട ജീവപര്യന്തമെങ്കിലുമാണെന്നും അവർ ചെയ്ത ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നും ആയിരുന്നു അനീഷിന്റെ അച്ഛൻ അറുമുഖത്തിന്റെ പ്രതികരണം. അപ്പീലിന് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് അനീഷിന്റെ സഹോദരൻ അനിൽ കുമാർ പറഞ്ഞു. വിധിയിൽ തൃപ്തിയില്ലെന്നും അപ്പീൽ പോകണമെന്നും അനിൽകുമാർ വ്യക്തമാക്കി. ഒരു കൂസലും ഇല്ലാതെ പ്രതികൾ പോലീസ് വലയത്തിൽ നിൽക്കുന്ന കാഴ്ച വേദനയുണ്ടാക്കുന്നുണ്ട്. പ്രതികളിൽ നിന്നും ഇപ്പോഴും ഭീഷണി ഉണ്ട്. ഹരിതക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണം എന്നും അനിൽകുമാർ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1