Tuesday, April 1, 2025 6:24 am

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പ് ; മറൈൻ ഡ്രൈവിൽ ക്ലീന്‍ ഡ്രൈവ് നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് ഹരിത ടൂറിസം കേന്ദ്രമാക്കി മാറ്റും. ഇതിന്റെ മുന്നോടിയായി ക്ലീന്‍ ഡ്രൈവ് നടത്തി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ ഡ്രൈവ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ശുചീകരണ തൊഴിലാളികള്‍, ജിസിഡിഎ കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍, എറണാകുളം മാര്‍ക്കറ്റിലെ സിഐടി യൂ അംഗങ്ങള്‍ തുടങ്ങിയവര്‍ ഡ്രൈവിൽ പങ്കാളികളായി. അടുത്തിടെ ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. അനൂപ് ജേക്കബ് എംഎൽഎയാണ് പ്രഖ്യാപനം നടത്തിയത്.

ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നാല് ബോട്ടിൽ ബൂത്തുകളും ഹിൽ പാലസിൽ അനുവദിച്ചിട്ടുണ്ട്. കൂടാതെ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകിക്കൊണ്ട് കൈമാറുന്നതിനുള്ള സംവിധാനവും ഹിൽ പാലസ് ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അച്ചൻകോവിലാറ്റിൽ വീണ ഒമ്പതാം ക്ലാസുകാരി മരിച്ചു

0
പത്തനംതിട്ട : വലഞ്ചുഴിയിൽ അച്ചൻകോവിലാറ്റിൽ വീണ ഒമ്പതാം ക്ലാസുകാരി മരിച്ചു. അഴൂർ...

ആരോഗ്യം വീണ്ടെടുത്തുവെന്ന് ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ സുനിത വില്യംസ്

0
വാഷിങ്ടൺ : ആരോഗ്യം വീണ്ടെടുത്തുവെന്ന് ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ സുനിത വില്യംസ്....

സാമ്പത്തിക ക്രമക്കേട് ; മറീന്‍ ലെ പെൻ കുറ്റക്കാരിയെന്ന് കോടതി

0
പാരിസ് : സാമ്പത്തിക ക്രമക്കേട് കേസില്‍ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറീന്‍...

നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും

0
ദില്ലി : ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച് ഉദ്യോഗസ്ഥയായ നിധി...