പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നഗരം പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും പൂര്‍ത്തിയായി.
രണ്ടാം ഘട്ടമായി പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, ജലസ്രോതസുകളില്‍ മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക് മാലിന്യം കത്തിക്കല്‍ മുതലായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 2000 രൂപ പാരിതോഷികം ഏര്‍പ്പെടുത്താനും കുറ്റക്കാര്‍ക്കെതിരെ പിഴ, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ഇതിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് 8921000592, 8590440400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അറിയിച്ചു.