കൊച്ചി : വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. പോഞ്ഞിക്കര സ്വദേശി ഷിഗിലാണ് (25) മരിച്ചത്. പോഞ്ഞിക്കര നോര്‍ത്ത് ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം. കേബിള്‍ ടിവി നടത്തിപ്പുകാരനായ ഷിഗിലും ജീവനക്കാരനായ വിഷ്ണുവുമാണ് വള്ളത്തിലുണ്ടായിരുന്നത്. വിഷ്ണുവിന്റെ താന്തോണിതുരുത്തിലുള്ള വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഷിഗില്‍. വള്ളം മറിഞ്ഞ് ഇരുവരും തോണിയില്‍ പിടിച്ചു കിടന്നെങ്കിലും ഷിഗില്‍ മുങ്ങി പോവുകയായിരുന്നു. നീന്തി കരയ്ക്ക് കയറിയ വിഷ്ണുവാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ഫയര്‍ഫോഴ്സ് നാട്ടുകാരും തെരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി.
കൊച്ചി പോഞ്ഞിക്കര നോര്‍ത്ത് ജെട്ടിയ്ക്ക് സമീപം വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
RECENT NEWS
Advertisment