കാസര്‍കോട് : കാസര്‍കോട് കുമ്പളയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. കുമ്പള ആരിക്കാടിയിലെ പുഴയില്‍ കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്. കുമ്പളയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയവരാണ് ഇവര്‍. കാണാതായ ആളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു ; ഒരാളെ കാണാതായി
RECENT NEWS
Advertisment