താമരശ്ശേരി : താമരശ്ശേരി അണ്ടോണയില്‍ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴയില്‍ വെള്ളം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിന്നതിനിടെ ചുഴിയില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ തന്നെ കുട്ടിയെ രക്ഷപെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൂടത്തായി സെന്റ്മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഉപരി പഠനത്തിന് കാത്തിരിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മാതാവ് – അഫ്സത്ത്. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്.