കൊല്ലം: പരവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം സ്വദേശി സക്കറിയ(50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം കാണാതായ ഇസുദ്ദിനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ ആറോടെ പരവൂര്‍ തെക്കുഭാഗം പരക്കട പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. മീന്‍പിടിക്കാനായി പോയ നാലംഗ സംഘത്തിന്റെ കട്ടമരം മറിയുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും രണ്ടുപേര്‍ സക്കറിയയും ഇസ്സുദ്ദീനും തിരയില്‍പെടുകയായിരുന്നു.
മീന്‍ പിടിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment