മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയില്‍ മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തില്‍ അമൃത (25) ആണ് നായ്കാലി പുഴയില്‍ മുങ്ങി മരിച്ചത്. രാവിലെ നായ്കാലി ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിനടുത്തെ കുളക്കടവിന് സമീപമാണ് അപകടം.
പുഴയില്‍ മുങ്ങിപ്പോയ അയല്‍വാസിയായ കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ അമൃത ചുഴിയില്‍പ്പെടുകയായിരുന്നു. മുണ്ടേരി ഹയര്‍സെക്കണ്ടറി സ്കൂള്‍ ലാബ് അസിസ്റ്റന്‍റ് സി. ബാലകൃഷ്ണന്റെയും പാളാട് രമണിയുടെയും മകളണ് അമൃത. സഹോദരി – അനഘ.