മൂവാറ്റുപുഴ : പുത്തന്‍പുര കടവില്‍ കോളേജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കാഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ ( 18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ മൂവാറ്റുപുഴയാറ്റിലെ പുത്തന്‍പുര കടവിലാണ് സംഭവം നടന്നത്. നിര്‍മലാ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അക്ബര്‍ ഷാ ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു. സുഹൃത്തുക്കള്‍ ഒച്ചവെച്ചതോടെ സംഭവം കണ്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം യുവാവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.