Wednesday, July 2, 2025 11:25 am

ജില്ലയിൽ അണക്കെട്ടുകളിലെ ജലനിരപ്പ്‌ ഉയർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയിൽ അണക്കെട്ടുകളിലെ ജലനിരപ്പ്‌ ഉയർന്നു. കഴിഞ്ഞ മാസത്തേതിൽ നിന്ന്‌ ജലനിരപ്പ്‌ ഉയർന്നിട്ടുണ്ട്‌. പക്ഷേ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ ഇപ്പോഴും ജലനിരപ്പ്‌ കുറവാണ്‌. കാലവർഷത്തിൽ മഴ കുറഞ്ഞതോടെ നദികളിലും അണക്കെട്ടുകളിലും ജല നിരപ്പ്‌ തീർത്ത്‌ താഴ്‌ന്നിരുന്നു. വീണ്ടും മഴ എത്തിയതോടെയാണ്‌ ജലനിരപ്പ്‌ ഉയർന്നത്‌. കക്കി അണക്കെട്ടിൽ ജല നിരപ്പ്‌ 963.66 മീറ്ററായി ഉയർന്നു. 213.94 എംസിഎം വെള്ളമാണ്‌ അണക്കെട്ടിലുള്ളത്‌. അണക്കെട്ടിന്‍റെ സംഭരണ ശേഷിയുടെ 47.91 ശതമാനം വെള്ളം മാത്രമാണിത്‌. 34 മില്ലിമീറ്റർ മഴയാണ്‌ വെള്ളിയാഴ്‌ച്ച രാവിലെ ഏഴ്‌ വരെ കഴിഞ്ഞ 24 മണിക്കൂറിൽ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത്‌ ലഭിച്ചത്‌. 3.06 എംസിഎം വെള്ളം അണക്കെട്ടിലേയ്‌ക്ക്‌ ഒഴുകി എത്തുന്നു. പമ്പ അണക്കെട്ടിൽ ജലനിരപ്പ്‌ 965.7 മീറ്ററായി ഉയർന്നു. സംഭരണ ശേഷിയുടെ 6.32 ശതമാനമായ 1.97 എംസിഎം ജലമാണ്‌ അണക്കെട്ടിലുള്ളത്‌. 29 മില്ലിമീറ്റർ മഴ വൃഷ്‌ടി പ്രദേശത്ത്‌ ലഭിച്ചു. മൂഴിയാറിൽ 187.6 മീറ്ററാണ്‌ ജലനിരപ്പ്‌. 34.2 മീറ്ററാണ്‌ മണിയാർ അണക്കെട്ടിലെ ജലനിരപ്പ്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളംകുളം – കോഴഞ്ചേരി റീടാറിങ് അനിശ്ചിതത്വത്തിൽ

0
പുല്ലാട് : തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ വള്ളംകുളം മുതൽ കോഴഞ്ചേരി...

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...