കവിയൂർ : മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ പാറേകുന്ത്രനിവാസികൾ വീണ്ടും ദുരിതത്തിലേക്ക്. കാലവർഷസമയത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകേണ്ട അവസ്ഥയ്ക്ക് ഇക്കുറിയും മാറ്റമുണ്ടായില്ല. ആറു കുടുംബങ്ങളെ ബുധനാഴ്ച രാവിലെ പടിഞ്ഞാറ്റുംചേരി ഗവ.എൽ.പി.എസിലെ ക്യാമ്പിലേക്ക് മാറ്റി. കവിയൂർ പുഞ്ചയുടെ മധ്യത്തിൽ ഒറ്റപ്പെട്ട തുരുത്താണ് പാറേകുന്ത്ര. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കിടക്കുന്ന ഇടവുമാണ്. 14 വീട്ടുകാരാണ് ഇവിടെ താമസിക്കുന്നത്. 11-ാം വാർഡിലാണ് പാറേകുന്ത്ര. മുക്കുന്നത് കറ്റോട് ചീപ്പ്ആണ്ടുതോറും ഇതിന് കാരണമായി വരുന്നത് കറ്റോട് ചീപ്പിലെ ഷട്ടറിന്റെ ചോർച്ചയും. ആറിന്റെ കൈവഴിയായ കറ്റോട് തോട്ടിൽ നീരൊഴുക്ക് തടയാനാണ് ഷട്ടർ സ്ഥാപിച്ചത്.
കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചതാണ് തോട്ടിലെ ഷട്ടർ. ഇതിനാൽ നീരൊഴുക്ക് പൂർണമായി തടയാൻ മിക്കപ്പോഴും കഴിയില്ല. ഇതിന്റെ പാളികളുടെ ഇടയിലെ വിടവിലൂടെയും തുരുമ്പെടുത്ത ദ്രവിച്ചിടവുമൊക്കെ വെള്ളമൊഴുകുന്ന ദുരവസ്ഥ. അറ്റകുറ്റപ്പണികൾ നടത്തിയതല്ലാതെ പുതിയത് സ്ഥാപിച്ചിട്ടില്ല. ഏതുസമയവുമിത് ഇളകിവീഴുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസങ്ങളിലൊക്കെ പെരുമഴയായിരുന്നു. ഇതിനാൽ ആറ്റിൽ ജലനിരപ്പ് ഉയർന്ന് തോട്ടിലേക്ക് ശക്തമായി വെള്ളമൊഴുകി കയറുകയാണ്. ഷട്ടറിന്റെ കേടുപാടുകളാൽ ഒഴുക്ക് തടയാൻ കഴിയുന്നില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033