കൊല്ലം : പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പില്‍ ഏലായല്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. 24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ വലിയപാടം സ്വദേശികളായ മിഥുന് നാഥി(21)ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര് നീന്തി രക്ഷപെട്ടു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെയാണ് ആദര്‍ശിന്റെ മൃതദേഹവും കണ്ടെത്തിയത്.