തിരുവനന്തപുരം : ജനങ്ങളെ വെള്ളം കുടിപ്പിക്കാന്‍ സ്വകാര്യ കമ്പനി. കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യകമ്പനിക്ക് കൈമാറുന്നതിനെ സംബന്ധിച്ച് സർക്കാർ തീരുമാനം കൈക്കൊണ്ടെന്നാണ് റിപ്പോർട്ടുകൾ. വാട്ടർ അതോറിട്ടിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ജില്ലകളാണ് തിരുവനന്തപുരവും എറണാകുളവും. കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്മെന്റ് പ്രോജക്ട് എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് എ.ഡി.ബി വായ്പ നൽകും. ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളം മുടക്കം കൂടാതെ ലഭ്യമാക്കാനുമാണ് പദ്ധതിയെന്നാണ് സർക്കാർ നിലപാട്.
10 വർഷത്തേക്ക് ഈ രണ്ട് ജില്ലകളിലെയും കുടിവെള്ള വിതരണത്തിന്റെ ചുമതല സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനാണ് നീക്കം. കുടിവെള്ളത്തിന്റെ വില നിശ്ചയിക്കുന്നതും പിരിച്ചെടുക്കുന്നതും കമ്പനി തന്നെയാകും. ഇക്കാലയളവിനുള്ളിൽ വാട്ടർ അതോറിട്ടിയുടെ നഷ്ടം 20 ശതമാനമാക്കി കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സ്വകാര്യ കമ്പനി നിരക്ക് അമിതമായി വർദ്ധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം നിരക്ക് വർദ്ധന വരുത്തിയതും ഇതിന് മുന്നോടിയാണെന്ന് ആക്ഷേപമുണ്ട്. നിലവിൽ കിലോലിറ്ററിന് 4.40 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കുന്ന വെള്ളത്തിന്റെ കരം 14.41 രൂപയായി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.
2511 കോടിയുടെ പദ്ധതി പൈലറ്റ് പ്രോജക്ടായി കൊച്ചിയിലാണ് ആദ്യം നടപ്പാക്കുക. കൊച്ചി കോർപ്പറേഷനെ ഒമ്പത് സോണുകളാക്കി തിരിച്ചാണിത്. 1045 കോടിയാണ് ഇതിനായി ചെലവിടുന്നത്. പദ്ധതിത്തുകയുടെ 70 ശതമാനം ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. എ.ഡി.ബിയുടെ പ്രതിനിധികളും വാട്ടർ അതോറിട്ടി ടെക്നിക്കൽ മെമ്പർ, സെൻട്രൽ സോൺ ചീഫ് എൻജിനീയർ, മറ്റ് മുതിർന്ന എൻജിനിയർമാർ തുടങ്ങിയവർ അടുത്തിടെ തിരുവനന്തപുരത്ത് യോഗം ചേർന്ന് പദ്ധതി സംബന്ധിച്ച് ധാരണയിലെത്തി. കൺസൾട്ടൻസി കരാറിനായി ഇന്ത്യയിലെയും വിദേശത്തെയും എട്ട് കമ്പനികളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റും തയ്യാറാക്കി.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 70255 53033 / 0468 295 3033 /233 3033 mail – [email protected]