പത്തനംതിട്ട : ജലജന്യരോഗങ്ങളെക്കുറിച്ചും പാനീയചികിത്സയുടെ പ്രസക്തിയെക്കുറിച്ചുമുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഓറല്‍ റീ ഹൈഡ്രേഷന്‍ തെറാപ്പി (പാനീയ ചികിത്സ) യുടെ ജില്ലാതല ഉദ്ഘാടനം കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം),ആരോഗ്യ കേരളം പത്തനംതിട്ട, സാമൂഹികാരോഗ്യകേന്ദ്രം കുന്നന്താനം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്രമോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ കൂടാനുള്ള സാഹചര്യം മുന്‍നിര്‍ത്തിയാണ് എല്ലാ വര്‍ഷവും പാനീയ ചികിത്സാവാരാചരണം സംഘടിപ്പിക്കുന്നത്. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, ബ്ലോക്ക്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനിജനാര്‍ദ്ദനന്‍, കുന്നന്താനം ഗ്രാമ പഞ്ചായത്ത്അംഗം ധന്യ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.പി. ജയകുമാര്‍, കുന്നന്താനം സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യുവര്‍ഗീസ് മാരറ്റ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി ജലജന്യ രോഗനിയന്ത്രണമാര്‍ഗങ്ങളും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ശ്രദ്ധിച്ചാല്‍ ജലജന്യരോഗങ്ങള്‍ തടയാം
തിളപ്പിച്ചാറിയവെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. തുറന്നു വെച്ചതോ പഴകിയതോ ആയ ആഹാരം കഴിക്കരുത്. പാകംചെയ്ത ആഹാരം അടച്ചു സൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. കൈനഖങ്ങള്‍ വെട്ടിവൃത്തിയായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ വൃത്തിയായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. മലമൂത്രവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033