തിരുവനന്തപുരം :എൽ.ഡി.എഫ് സർക്കാർ അനേകരുടെ ജീവിതം ഹോമിച്ച പ്രകൃതി ദുരന്തങ്ങൾ വിറ്റ് പണവും വോട്ടും നേടുന്നത് സാമൂഹ്യ ദുരന്തമാണെന്ന് ചെറിയാൻ ഫിലിപ്പ് . വയനാട് ദുരന്ത ചെലവിനമായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ സർക്കാരിന്റെ പാപപങ്കിലമായ മനോഭാവമാണ് വിളംബരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു . ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയം, കോവിഡ് മഹാമാരി എന്നിവയുടെ പേരിൽ ജനമദ്ധ്യത്തിൽ രക്ഷക പരിവേഷം കെട്ടിയാണ് എൽ.ഡി.എഫ് തുടർ ഭരണം നേടിയത്. ഓഖി ദുരന്ത സഹായമായി കേന്ദ്ര സർക്കാർ നൽകിയ പണം യഥായോഗ്യം വിനിയോഗിച്ചില്ലെന്ന് ലത്തീൻ അതിരൂപത പരാതിപ്പെട്ടിരുന്നു. പ്രളയത്തിന്റെ പേരിൽ വൻ തുക സമാഹരിച്ചെങ്കിലും പുനർ നിർമ്മാണത്തിന് സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള എന്ന മിഷൻ അവതാളത്തിലായെന്നും അദ്ദേഹം പറഞ്ഞു . വീടു നഷ്ടപെട്ട പലർക്കും ഇപ്പോഴും വീട് ലഭിച്ചിട്ടില്ല. കോവിഡ് രോഗ വിവരങ്ങൾ സ്പ്രിൻഗ്ളർ എന്ന വിദേശ കമ്പനിക്ക് വിറ്റതിന്റെ പിന്നിൽ കൊള്ളയാണ് നടന്നത്. പി.പി.ഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയവ മാനദണ്ഡ രഹിതമായി വാങ്ങിയതിലും വൻ അഴിമതിയുണ്ട്. ദുരന്തങ്ങളെ കൊയ്ത്താക്കി മാറ്റിയ സർക്കാർ ജനങ്ങളെ വ്യാജ പ്രചരണങ്ങളിലൂടെ കബളിപ്പിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1