Wednesday, July 2, 2025 10:20 am

വയനാട് ദുരന്തം ; പ്രത്യേക സമിതി വേണമെന്ന് സൈന്യം, ചെക്ക് ലിസ്റ്റ് ഉണ്ടാക്കുമെന്ന് എഡിജിപി

For full experience, Download our mobile application:
Get it on Google Play

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഏഴാം ദിവസവും തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സോണുകളായി തിരിച്ചാണ് പരിശോധന നടന്നതെങ്കിൽ ഇന്ന് ചൂരൽമലയിലാണ് തിരച്ചിൽ കൂടുതലായി നടക്കുന്നത്. ചൂരൽമലയിൽ ബെയ്ലി പാലത്തിനോട് ചേർന്ന ഭാ​ഗങ്ങളിലും പുഴയുടെ ഭാ​ഗങ്ങളിലുമാണ് പരിശോധന കേന്ദ്രീകരിക്കുന്നത്. ഏറെ മൃതദേഹങ്ങൾ കണ്ടെടുത്തതിനാലും ബാക്കിയുള്ളവർ ക്യാമ്പിലേക്ക് പോയതിനാലും മുണ്ടക്കൈയിലെ മുകൾ ഭാ​ഗത്തേക്കുള്ള തിരച്ചിൽ വലിയ രീതിയിൽ നടത്തേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ദൗത്യസംഘം. തിരച്ചിലിനായി ജില്ലാഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പ്രദേശവാസികൾ, പോലീസ്, സൈന്യം എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കുമെന്ന് എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ പറഞ്ഞു.

ഉരുൾപൊട്ടിയ മുകൾഭാ​ഗം മുതൽ താഴെവരെ എത്ര വീടുകളും പ്രദേശവാസികളും ഉണ്ടെന്ന് കണ്ടെത്തി, കാണാതായവരെ തിരയാൻ ഈ സമിതിയുടെ നേതൃത്വത്തിൽ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കും. ഓരോ ഭാ​ഗങ്ങളിൽ തിരച്ചിൽ പൂർത്തിയാക്കി തൊട്ടടുത്ത മേഖലയിലേക്ക് പോകുംവിധമായിരിക്കും പരിശോധന. സമിതി രൂപവത്കരിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് അഭ്യർഥിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ആവശ്യമാണിത്. തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി...

സൗരോർജ്ജ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കോഴിക്കോട്: സാധാരണക്കാരെ സോളാര്‍ വൈദ്യുതിയില്‍ നിന്നകറ്റുന്ന നിര്‍ദേശങ്ങളുമായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി...

മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന

0
മലപ്പുറം : മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരിയിൽ...