Saturday, April 19, 2025 9:10 pm

വയനാട് ലീ​ഗിനില്ല ; രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെന്ന് കെ മുരളീധരൻ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വയനാട് ലോക്സഭാ സീറ്റ് മുസ്ലിം ലീഗിനില്ലെന്നും രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശമാണ്. അവരെ തളർത്തേണ്ടതില്ല. വടകരയിൽ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു. സുധാകരനൊഴികെ എല്ലാ കോൺഗ്രസ് എം.പിമാരും മത്സരിക്കുമെന്നും കെ.മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു. കെഎം മാണി ആത്മകഥ എഴുതുമ്പോൾ മനസിലുള്ളതാണ് എഴുതുന്നത്. നിയമസഭയിൽ മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്. അത് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലെന്നും കെ.മുരളീധരൻ പ്രതികരിച്ചു. രാമക്ഷേത്രം കോൺ​ഗ്രസ് ബഹിഷ്കരിച്ചത് ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിനാലാണ്.

വിശ്വാസികൾക്ക് പോകാം പോകാതിരിക്കാം. മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങിൽ യജമാനനാവരുത്. ശശി തരൂർ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരൻ പറഞ്ഞു. നിയമസഭയെ ഗവർണ്ണർ അപമാനിച്ചു. അത് തെറ്റാണ്. ഗവർണ്ണർക്ക് സർക്കാറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മുഖം വീർപ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. ഗവർണ്ണർ സഭയിൽ വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണ്. മുഖ്യമന്ത്രി ചെയ്തതും തെറ്റാണ്. പ്രസംഗം വായിക്കാനുള്ള ആരോഗ്യ കുറവ് ഗവർണ്ണർക്കില്ല. 78 സെക്കന്റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവർണ്ണർ ചരിത്രത്തിലിടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗമായെന്നും മുരളീധരൻ പരിഹസിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ രണ്ടര വയസുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു

0
തൃശൂർ: കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസുകാരൻ...

കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി

0
വടകര: കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. കോഴിക്കോട് വടകര...

അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ പിടിയിലായി

0
മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ...

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി ; നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയതിൽ അടിയന്തിര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട്...