Saturday, June 29, 2024 2:10 pm

‘വയനാട് പുനരധിവാസ കേന്ദ്രമല്ല’ ; അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വയനാട്: ചങ്ങനാശേരിയിൽ നിന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം. മൂന്ന് പേരെ വയനാട്ടിലെ സ്കൂളുകളിലേക്കാണ് മാറ്റിയത്. അച്ചടക്ക നടപടി നേരിടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ഇടമാക്കി വയനാടിനെ മാറ്റാൻ അനുവദിക്കാനാകില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. പണിഷ്മെന്‍റ് ട്രാൻസ്ഫറിനുള്ള ഇടമായി വയനാടിനെ മാറ്റുന്ന രീതി കുറേക്കാലമായി നിലവിലുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ അതുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ ഒരു കാരണവശാലും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

സ്റ്റാഫ് റൂമിൽ സ്ഥിരമായി ഉറങ്ങുന്നുവെന്നും നല്ല രീതിയിൽ പഠിപ്പിക്കുന്നില്ലെന്നും പരാതി വന്ന അധ്യാപകരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ചങ്ങനാശ്ശേരിയിലെ സർക്കാർ സ്കൂളിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. കോട്ടയം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംസാരിച്ച ശേഷം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി : പ്രതിരോധ ഗുളികയ്ക്കു ക്ഷാമം

0
ആലപ്പുഴ : പക്ഷിപ്പനിബാധിത മേഖലയിൽ രോഗം സ്ഥിരീകരിച്ച പക്ഷികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് പ്രതിരോധ...

ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം നിൽക്കാൻ തയാറായെന്ന് സുരേഷ് ഗോപി

0
കൊച്ചി: ജാതിയും മതവും നോക്കാതെ വലിയൊരു വിഭാഗം ബിജെപിക്ക് ഒപ്പം നിൽക്കാൻ...

ചങ്ങനാശേരിയിൽ നിന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം

0
വയനാട് : ചങ്ങനാശേരിയിൽ നിന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി അധ്യാപകരെ മലബാറിലേക്ക്...

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ അംഗമാണോ എന്ന് അറിയാം

0
താങ്കളും കുടുംബവും ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന...