Sunday, May 4, 2025 9:23 pm

വയനാട് ഉരുൾപൊട്ടൽ ; പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂർണമായി നശിച്ചുവെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കൃഷി വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 110 ഹെക്ടറിലെ കൃഷി ഭൂമി പൂർണമായി നശിച്ചുവെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ഫെയര്‍ വാല്യൂ കണക്കു പ്രകാരം 52.80 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും ടി.ഐ. മധുസൂദനന്‍, പി. നന്ദകുമാര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല എന്നിവർക്ക് മന്ത്രി നിയമസഭയിൽ മറുപടി നൽകി. നഷ്ടപ്പെട്ട കൃഷി ഭൂമിയിലെ കൃഷി ഉള്‍പ്പെടെ 165 ഹെക്ടറിലെ കൃഷി നശിച്ചതായും ഇതിലൂടെ 11.30 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായും കണക്കാക്കിയിട്ടുണ്ട്. 25 ഹെക്ടർ കൃഷി ഭൂമിയിൽ അടിഞ്ഞുകൂടിയ മണ്ണ്, ചെളി, കല്ല്, മരങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യേണ്ടതുമുണ്ട്.

ഭൂമി നഷ്ടത്തിനും വിളനാശത്തിനും നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളുടെ ശേഖരണം, പരിശോധന, ശുപാർശ എന്നിവയ്ക്കായി ഒരു ടാസ്ക് ടീം രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം പഠിക്കുന്നതിനും പശ്ചിമഘട്ട മേഖലയില്‍ പരിസ്ഥിതി സൗ ഹൃദവും സുസ്ഥിരവും പ്രദേശത്തിന് അനുയോജ്യവുമായ ഒരു കാര്‍ഷിക രീതി ആവിഷ്കരിക്കുന്നതിനായി കൃഷി, കാർഷികസർവകലാശാല, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്ത സന്ദർശനം ആഗസ്റ്റ് 13ന് നടത്തിയിരുന്നു.

ദുരന്ത ബാധിതരായ കർഷകരുടെ ബുദ്ധിമുട്ട് പരിഗണിച്ച് നഷ്ടപരിഹാരത്തിനായി എയിംസ് പോർട്ടലിൽ പ്രാഥമിക വിവര കണക്കു രേഖപ്പെടുത്തുന്നതിനുള്ള സമയം 2024 സെപ്തംബർ 15 വരെയും, അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 2024 ഒക്ടോബർ 15 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്.  നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന, കൃഷി നാശം ഉണ്ടായ മുഴുവൻ കർഷകർക്കും ധനസഹായം ലഭിക്കുന്നതിനായി AIMS Portal വഴി അപേക്ഷ സമർപ്പിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനും, ദുരന്ത മേഖലയിലെ കർഷകരുടെ വായ്പ സം ബന്ധിച്ച് ലീഡ് ബാങ്ക് മാനേ ജരുമായി ചേർന്ന് ലീഡ് ബാങ്ക് മാനേജരുമായി ചേർന്ന് അനുകൂല നടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

0
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾ...

വ്യാജ ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് മൊഴി

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ...

തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി

0
തൃശൂർ: തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി....

തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം ; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു

0
തൃശൂര്‍: ഇന്ന് നടന്ന തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ്...