പത്തനംതിട്ട : സർക്കാർ വകുപ്പുകളെ ഒഴിവാക്കി 750 കോടിയുടെ വയനാട് പാക്കേജ് ഊരാളുങ്കൽ സംഘത്തിനു നൽകിയത് സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. 1000 ചതുരശ്രയടി മാത്രം തറ വിസ്തൃതി യുള്ള ഒറ്റനില വീടുകൾ പോലും രൂപകൽ പന ചെയ്യാനോ നിർമാണ മേൽനോട്ടം വഹിക്കാനോ പൊതുമരാമത്ത്, തദ്ദേശ വകുപ്പുകൾക്ക് ശേഷിയില്ല എന്നാണെങ്കിൽ അവ പിരിച്ചു വിടുന്നതാണ് നല്ലതെന്നും കരാറുകാർ വിമർശിച്ചു. ബിൽഡേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട്ടിൽ 4 കോടി രൂപയുടെ സ്‌കൂൾ കെട്ടിടം സൗജന്യമായി പുനർനിർമിക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റി അവിടെ ഒരു സൗജന്യവും ചെയ്തിട്ടില്ല. കരാറുകാരുൾപ്പെടെ സംഭാവന ചെയ്ത പണം ഉപയോഗിച്ച് നിർമിക്കുന്ന ടൗൺഷിപ്പിന്റെ കരാറാണ് അവർക്ക് ടെൻഡറില്ലാതെ നൽകിയിരിക്കുന്നത്. ഇതിലും ഭേദം ഊരാളുങ്കലിനെ ആസ്ഥാന നിർവഹണ ഏജൻസിയായി നിയമിക്കുന്ന താണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ശുദ്ധജല പദ്ധതിയിൽ നാലായിരത്തില ധികം കോടി രൂപ കരാറുകാർക്ക് കുടിശി കയാണ്. പദ്ധതി കാലാവധി ഒരു വർഷം കൂടി നീട്ടി ലഭിച്ചിട്ടുണ്ടെങ്കിലും നാലിൽ ഒന്ന് പോലും പൂർത്തിയാക്കിയിട്ടില്ല. പ്ലാന്റുകളു ടെയും ടാങ്കുകളുടെയും പണി കാര്യമായി തുടങ്ങിയിട്ടില്ല. രൊക്കം പണം നൽകാൻ കഴിയുന്ന പദ്ധതികൾ ഊരാളുങ്കലിനും മുൻകൂർ പണം നൽകാതെയുള്ള കരാറുകൾ സ്വയംസംരംഭകരായ കരാറുകാർക്കും നൽകുകയെന്നതാണ് സർക്കാർ നയം. ഈ വിഷയങ്ങൾ ഉന്നയിച്ച് 6ന് ജലഭവനിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് സംസ്‌ഥാന സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയിൽ, മലയാലപ്പുഴ ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.