കല്‍പ്പറ്റ : വില കൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെടുകയോ അതല്ലെങ്കില്‍ എവിടെയെങ്കിലും നഷ്ടപ്പെട്ട് മറ്റാര്‍ക്കെങ്കിലും ലഭിക്കുകയോ ചെയ്യുന്നത് ഇന്ന് നിത്യസംഭവമാണ്. ചിലരെങ്കിലും കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ അതാതിടങ്ങളിലെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാറുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല. ഇത്തരം അവസരങ്ങളില്‍ ഫോണ്‍ തിരികെ കിട്ടാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നാണ് വയനാട് പോലീസ് വിവരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ ആറു മൊബൈല്‍ ഫോണുകളാണ് വൈത്തിരി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കിയത്. ഇത്രയും കേസുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പോലീസ് നിര്‍ദ്ദേശം. വിലയേറിയതും അല്ലാത്തതുമായ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ എത്രയും വേഗം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക. അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പൊല്-ആപ്പ് (POL-APP) വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ ഐഎംഇഐ (IMEI) നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1