മേപ്പാടി: വയനാട് ദുരന്ത മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കാൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം മേപ്പാടിയ്‌ക്ക് സമീപം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിൽ നിന്ന് അധിക ദൂരമില്ലാത്ത 24 പ്രദേശങ്ങളാണ് പ്രാഥമികമായി സർക്കാർ നിർദ്ദേശിച്ചിരുന്നത്. ഇതിൽ തോട്ടം മേഖലയോട് ചേർന്നുള്ള അഞ്ച് സ്ഥലങ്ങളാണ് വിദഗ്ദ്ധസംഘം നിർദ്ദേശിച്ചത്. ഇതിന്റെ വിശദ റിപ്പോർട്ട് ഇന്നലെ വൈകിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് കൈമാറി.ചൂരൽമലയിൽ ഉരുൾ പോയതിന്റെ ഇരുവശങ്ങളിലെയും ഭൂമിയുടെ ഘടനയും മണ്ണിന്റെ സ്വഭാവവും സമിതി പരിശോധിച്ചു. ഉരുൾ പോയ ഇരുവശത്തെയും ഏറെ ഭാഗങ്ങൾ സുരക്ഷിതമെന്നാണ് വിലയിരുത്തൽ. ഈ ഭൂപ്രദേശത്തിന്റെ ഭൂപടവും വിശദ ടേബിളും ആധുനിക രീതിയിൽ തയ്യാറാക്കിയാണ് റിപ്പോർട്ടിൽ ചേർത്തത്.ദുരന്തം എങ്ങനെയുണ്ടായി, എന്തുകൊണ്ടുണ്ടായി എന്ന വിഷയത്തിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്. ഇതിനുള്ള ശാസ്ത്രീയമായ പഠനത്തിനായി വിദഗ്‌ദ്ധ സമിതി വീണ്ടും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഉരുൾ പൊട്ടിയ ഉയർന്ന ഭാഗങ്ങൾ പരിശോധിക്കാൻ പ്രതികൂല കാലാവസ്ഥ കാരണം വിദഗ്ദ്ധസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇവിടത്തെ പരിശോധനയ്‌ക്ക് ശേഷമാവും വിദഗ്ദ്ധസംഘം അന്തിമ റിപ്പോർട്ട് കൈമാറുക.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.