ബംഗാള്‍ : പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍, സൗത്ത് 24 പര്‍ഗാന അടക്കം ജില്ലകള്‍ ഉള്‍പ്പെടുന്ന സിംഗൂര്‍, സോനാപൂര്‍ ഉള്‍പ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂര്‍ ദ്വാറിലുമാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 789 കമ്പനി കേന്ദ്രസേനയെ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.