Friday, July 4, 2025 6:05 am

സിനിമയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഡബ്ല്യുസിസി ; നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിനിമ രംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാന്‍ നിര്‍ദേശങ്ങളുമായി സിനിമയിലെ വനിത സംഘടന ഡബ്ല്യുസിസി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസി ഈ പ്രഖ്യാപനം നടത്തിയത്. ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വെയ്ക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇവര്‍ പറയുന്നത്.
——
ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്. ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമാണിത്. അതേ സമയം നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാൻ നീക്കം. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് തീരുമാനിച്ചിരുന്നത്. നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സിനിമ നയ രൂപീകരണ സമിതി വ്യക്തമാക്കി.

നവംബർ 20 മുതൽ 28 വരെയാണ് ​ഗോവ ചലച്ചിത്ര മേള. ഡിസംബർ ആദ്യവാരം കേരളീയവും അത് കഴിഞ്ഞു ഐഎഫ്എഫ്കെയും നടത്തുന്നുണ്ട്. അന്തിമ തീരുമാനം സർക്കാർ ഉടൻ എടക്കും എന്നും നയരൂപീകരണ സമിതി വ്യക്തമാക്കി. അതേ സമയം ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെ സിനിമ കോൺക്ലേവ് നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷിന് ജാമ്യം നൽകിയ ഉത്തരവിനെതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പുതിയ നീക്കം. മുകേഷിന് ജാമ്യം നൽകിയതിനെതിതെ എസ് ഐ ടി അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...